ഇന്ത്യ അടക്കമുള്ള 32 രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് പുനപരിശോധിക്കും

  • 06/09/2020



കുവൈത്ത് സിറ്റി: യാത്ര നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 32 രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് നാളെ ചേരുന്ന പ്രതിവാര കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതോടപ്പം അഞ്ചാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ ഇപ്പോയത്തെ ആരോഗ്യസ്ഥിതി ആശ്വാസകരമാണെന്നാണ്  ആരോഗ്യ വകുപ്പിന്‍റെ  വിലയിരുത്തുന്നത്. നിരവധി അറബ്, പാശ്ചാത്യ രാജ്യങ്ങളിൽ  കോവിഡിന്‍റെ രണ്ടാം വരവ് ദൃശ്യമായതിനാല്‍ കുവൈത്തില്‍  നിലവിലുള്ള പ്രതിരോധ നടപടികൾ തുടരുവാന്‍ തന്നെയാണ് സാധ്യത. 

കുവൈത്ത് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ചായിരിക്കും വാണിജ്യ വിമാന സര്‍വീസുകളുടെ കാര്യത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുകയെന്ന് അധികൃതര്‍ അറിയിച്ചു . ഓരോ രാജ്യങ്ങളിലെയും നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.  ഇന്ത്യ അടക്കം വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നിലവില്‍ നേരിട്ട് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. യു.എ.ഇ, ഖത്തര്‍ തുടങ്ങിയ  രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം നൂറുക്കണക്കിന് ഇന്ത്യക്കാരാണ് ദിനംപ്രതി കുവൈത്തിലേക്ക് യാത്ര ചെയ്യുന്നത്. 

Related News