രാജ്യ സുരക്ഷാ രേഖകൾ ചോർത്തി, സൈനിക ഉദ്യോഗസ്ഥർ അറസ്റ്റിൽ.

  • 07/09/2020

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ദേശീയ സുരക്ഷ ലക്ഷ്യമിട്ടുള്ള അപകടകരമായ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് ഉന്നത സുരക്ഷാ സ്രോതസ്സ്. തന്ത്രപ്രധാനമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ഉദ്യോഗസ്ഥരെ ഇന്നലെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുവൈത്തിന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ  രേഖകൾ  മോഷ്ടിച്ച ശേഷം മാതൃരാജ്യത്തെ വഞ്ചിച്ചുവെന്നാരോപിച്ചാണു ഇവരെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ . പബ്ലിക് പ്രോസിക്യൂഷൻ നേരിട്ടാണു ഇവർക്കെതിരെയുള്ള  അന്വേഷണം നടത്തുന്നത്‌. സൈനികർ, എംപിമാർ,സമൂഹത്തിലെ മറ്റു ഉന്നതർ  എന്നിവരുൾപ്പെടെയുള്ള വിശാലമായ ശൃംഖലയിലെ കണ്ണികളാണു അറസ്റ്റിലായ  രണ്ട് ഉദ്യോഗസ്ഥരും. രണ്ട് ഉദ്യോഗസ്ഥരും സൈന്യം ഉൾപ്പെടുന്ന വിശാലമായ നെറ്റ്‌വർക്കിലാണ് പ്രവർത്തിക്കുന്നതെന്ന് സുരക്ഷാ സ്രോതസ്സ് സ്ഥിരീകരിച്ചു. ഇവർ ചില വിദേശ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ മേധാവിയെ തൽ സ്ഥാനത്ത്‌ നിന്ന് മാറ്റി കൊണ്ട്‌ ആഭ്യന്തര മന്ത്രി അനസ്‌ അൽ സാലെഹ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു, ഇതിനുപിന്നാലെയാണ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ സംഭവ വികാസങ്ങൾ ഉണ്ടായതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News