ഇ-ലേര്‍ണിംഗ് മാനദണ്ഡങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചു.

  • 07/09/2020



കുവൈത്ത് സിറ്റി : സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നതു വരെ  2020-21 അക്കാദമിക വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.  ഓൺ‌ലൈൻ പ്ലാറ്റ്ഫോമുകൾ വഴി ക്ലാസുകള്‍ എടുക്കുമ്പോള്‍ സ്വീകരിക്കേണ്ട  മാനദണ്ഡങ്ങളും മാര്‍ഗ്ഗ രേഖകളും  സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ മൊഹ്‌സെൻ അൽ ഹുവൈല വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു . ബ്രിട്ടീഷ്, അമേരിക്കൻ, ഫ്രഞ്ച്, ഇന്ത്യൻ, പാകിസ്ഥാൻ സ്കൂളുകള്‍ അടക്കമുള്ള സ്വകാര്യ സ്കൂളുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാവുകയെന്ന്  അധികൃതര്‍ വ്യക്തമാക്കി. 

ക്ലാസുകള്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കാം. എല്‍.കെ.ജി,യു.കെ.ജി ക്ലാസുകള്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ വൈകീട്ട് മാത്രം നടത്തണമെന്നും  ബ്രിട്ടീഷ് , അമേരിക്കന്‍ ബൈലിംഗല്‍ സ്കൂളുകള്‍ക്ക്  ട്യൂഷന്‍  ഫീസുകള്‍ മൂന്ന് ഗഡുക്കളായും മറ്റ്  സ്കൂളുകള്‍ക്ക്  രണ്ട് ഗഡുക്കളായും  ഫീസുകള്‍  സ്വീകരിക്കാമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കി.  ഇ-ലേര്‍ണിംഗ് ഫീസ് കൂടി ഉള്‍ക്കൊള്ളുന്നതാണ്  ട്യൂഷന്‍  ഫീസുകളെന്നും ചട്ടങ്ങൾ ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്നും അധികൃതര്‍ പറഞ്ഞു . ഫീസ് കുറച്ചത് സ്‌കൂളുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ലൈന്‍ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനുമുള്ള സംവിധാങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  സ്കൂളുകൾ സമർപ്പിക്കുന്ന പ്രവർത്തന, പഠന പദ്ധതികൾ പഠിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിക്കുമെന്നും  അബ്ദുൾ മൊഹ്‌സെൻ അൽ ഹുവൈല അറിയിച്ചു. 

Related News