കുവൈത്തി യുവാവ്​ സഹോദരിയെ വെടിവെച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

  • 09/09/2020

കുവൈത്ത് സിറ്റി :കുടുംബ തർക്കത്തെ തുടര്‍ന്ന് സാല്‍മിയയില്‍ കുവൈത്തി  യുവാവ്​ സഹോദരിയെ വെടിവെച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍  ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെച്ച ശേഷം പ്രതി  സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പ്രതിയെ തിരയുകയാണെന്നും പോലീസ് അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

Related News