രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസ്സി

  • 09/09/2020

കുവൈത്ത്‌ സിറ്റി : ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ രേഖകള്‍ ഇല്ലാത്ത ഇന്ത്യക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസ്സി. യാത്ര രേഖ ഇല്ലാത്തവര്‍  https://forms.gle/pmf6kBxix4DYhzxz7  ലിങ്ക് വഴി അപേക്ഷകൾ സമര്‍പ്പിക്കണമെന്ന്  ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. 

പാസ്സ്പോർട്ട്‌ , എമർജ്ജൻസി സർട്ടിഫിക്കറ്റ്‌  മുതലായ രേഖകള്‍ ഇല്ലാത്തവര്‍ക്കാണ് ഈ സൌകര്യം ലഭ്യമാവുക. ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍  അബ്ബാസിയ , ഫഹാഹില്‍,ഷര്‍ഖ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലോ എംബസി കോണ്‍സുലര്‍ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളിലോ നിക്ഷേപിക്കാവുന്നതാണെന്നും എംബസ്സി അധികൃതര്‍ അറിയിച്ചു. 

അപേക്ഷകന്റെ നിലവിലുള്ള  പാസ്സ്പോർട്ട്‌ നമ്പറോ അല്ലെങ്കിൽ എമർജ്ജൻസി സർട്ടിഫിക്കറ്റ്‌ നമ്പറോ ആയിരിക്കും റെജിസ്ട്രേഷൻ നമ്പറായി പരിഗണിക്കുക. തുടർന്നുള്ള ആശയവിനിമയത്തിന് അപേക്ഷകൻ ഈ നമ്പർ  ഉപയോഗിമെന്നും  റെജിസ്ട്രേഷൻ ഫീസ്‌ തികച്ചും സൗജന്യമായിരിക്കുമെന്നും എംബസ്സി അറിയിച്ചു. 

യാത്രാരേഖകൾക്കുള്ള ഫീസ്‌  എംബസി കൗണ്ടറിൽ നേരിട്ട്‌ സ്വീകരിക്കും .കൂടുതൽ വിവരങ്ങൾക്ക്‌ community.kuwait@mea.gov.in മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണു. 

Related News