സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും, രാജ്യത്ത് നിന്ന് തിരിച്ചുമുളള വിമാന സർവീസുകൾ നിർത്തിവെച്ചു

  • 23/09/2020

ഇന്ത്യയിൽ പ്രതിദിനം കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ  ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചു.   ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട് സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികൾക്ക്  നിർദ്ദേശം കൈമാറി.

നിലവിൽ പ്രതിദിനം രാജ്യത്ത് 80000ത്തിൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ലോകത്ത് കൊവിഡ് രോ​ഗികളിൽ രണ്ടാം സ്ഥാനത്തുളള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കൊവിഡ് രോ​ഗികളിൽ ഒന്നാം സ്ഥാനത്തുളള അമേരിക്കയേക്കാൾ കൂടുതൽ പ്രതിദിന കൊവിഡ് രോ​ഗബാധിതരുടെ നിരക്കും, മരണ നിരക്കും റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. സൗദി അറേബ്യ പോലുളള രാജ്യത്ത്  നിലവിൽ കൊവിഡ് നിയന്ത്രണ വിധേയമാണ്. ഇന്ത്യയിൽ നിന്നുളളവർ സൗദിയിലേക്ക് എത്തിയാൽ ഇനിയും വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടാകാമെന്ന തീരുമാനത്തിലാണ് വിമാന സർവീസുകൾ നിർത്തിവെച്ചത്.

Related News