രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേരെ ആക്രമണം. - ഒഐസിസി കുവൈറ്റ്‌ പ്രതിഷേധിച്ചു

  • 01/10/2020

ഉത്തർപ്രദേശ്  ഹത്രാസ്സിൽ കൂട്ട  ബലാത്സംഘത്തിന്  ഇരയായി  കൊല്ലപ്പെട്ട  പെൺകുട്ടിയുടെ  വീട്ടുകാരെ  സന്ദർശിക്കുവാൻ  പോയ  രാഹുൽ ഗാന്ധിയുടെയും  പ്രിയങ്കയുടെയും   നേരെ  പോലീസ് നടത്തിയ അക്രമണത്തിനെ  ഒഐസിസി  കുവൈറ്റ്‌  അപലപിച്ചു. 
സഞ്ചാര  സ്വാതത്ര്യം  ഇന്ത്യയിലെ  ഏതൊരു  പൗരന്റെയും  മൗലികവകാശമാണെന്ന   തത്വത്തെ  മറികടന്നു കോവിഡ്  പ്രോട്ടോകോൾ  പാലിച്ചു യാത്ര  തുടർന്നുകൊണ്ടിരുന്ന  രാഹുലിനെയും  പ്രിയങ്കയേയും  ബലം  പ്രയോഗിച്ചു  അറസ്റ്റ് ചെയ്തത്  തികച്ചും  പ്രതിഷേധാർഹമെന്നു  ഒഐസിസി  നാഷണൽ  കമ്മിറ്റി  ഒരു  പത്രകുറിപ്പിലൂടെ  അറിയിച്ചു

Related News