ബാബരി മസ്ജിദ് കോടതി വിധി അപലപനീയം - ജെ.സി.സി - കുവൈറ്റ്

  • 01/10/2020

ബാബരി മസ്ജിദ് തകർത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട,   തികച്ചും അപലപനീയമായ സി.ബി.ഐ കോടതി  വിധിക്കെതിരെ ശക്തമായി പ്രധിഷേധിച്ച് ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി)- കുവൈറ്റ്.   

ഇന്ത്യൻ നീതിന്യായ വ്യവസ്ഥകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ട്ടപ്പെട്ട മറ്റൊരു ദിനം കൂടിയാണിത്.  ആസൂത്രിതമായി പള്ളി തകർക്കുന്നത് കണ്ട ജനങ്ങളുടെ മനഃസാക്ഷിയെ ഞെട്ടിച്ച വിധിയാണിത്.  ഇന്ത്യൻ ബഹുസ്വരതയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകൾ രാജ്യത്തിൻറെ തന്നെ ഐക്യവുംഅഖണ്ഡതയും തകർക്കുന്നതാണെന്ന് ജെ.സി.സി മിഡിൽ ഈസ്റ്റ് കമ്മിറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസ്,  കുവൈറ്റ് പ്രസിഡന്‍റ്  അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി എന്നിവർ പ്രതിഷേധകുറിപ്പിൽ അറിയിച്ചു. 

Related News