രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തതിനെ കുവൈത്ത് കെ.എം.സി.സി. അപലപിച്ചു

  • 01/10/2020

കുവൈത്ത് സിറ്റി: ഹാത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്ര മദ്ധ്യേ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത യു.പി പോലീസ് നടപടിയെ കുവൈത്ത് കെ.എം.സി.സി. ശക്തമായി അപലപിച്ചു. വാഹനം  തടഞ്ഞപ്പോൾ കാൽനടയായി യാത്ര തുടരുന്നതിനിടെ പോലീസ് അദ്ദേഹത്തെ തടഞ്ഞത് സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.

Related News