ബഹ്റൈൻ - ഇസ്രായേൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നു; മൊസാദ് ചാര സംഘടനയുടെ തലവൻ ബഹ്റൈനിൽ

  • 02/10/2020

ബഹ്റൈൻ - ഇസ്രായേൽ രാജ്യങ്ങൾ തമ്മിലുളള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി  ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ തലവന്‍ യോസി കോഹന്‍ മനാമയിലെത്തി. ഇദ്ദേഹം  ബഹ്റൈൻ  ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാനാമയിലെത്തിയ യോസി കോഹനെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സി പ്രസിഡന്റ് ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദലും സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖലീഫയും ചേര്‍ന്ന് സ്വീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ബഹ്റൈ‌നും ഇസ്രായേലും തമ്മില്‍   മേഖലയിലുടനീളം സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും പുതിയ കരാര്‍ സഹായിക്കുമെന്നും ഇരു വിഭാഗവും അഭിപ്രായപ്പെട്ടു.  അടുത്തിടെ ഒപ്പവച്ച കരാറിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇരു രാജ്യങ്ങളും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ഫലസ്തീന്റെ എതിര്‍പ്പ് അവഗണിച്ച്‌ സപ്തംബര്‍ 15നാണ് വൈറ്റ്ഹൗസില്‍വച്ച്‌ യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റെയ്‌നും ഇസ്രയേലുമായി സമാധാനക്കരാറില്‍ ഒപ്പുവച്ചത്.

Related News