കുവൈറ്റ് സിറ്റി : ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ സവർണ്ണ ജാതി ഭീകരർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് പ്രതിഷേധിച്ചു. സെപ്റ്റംബർ പതിനാലിനാണ് ഹത്രാസിലെ പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. വാർത്ത പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയുടെ നാവ് അരിഞ്ഞശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ ദളിതർക്കും സ്ത്രീകൾക്കും നേരെയുള്ള അക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. മേൽജാതിക്കാരുടെ പീഡനങ്ങൾക്കും ക്രൂരതകൾക്കും ഏത് നിമിഷവും ഇരയാകാമെന്ന ഭീതിയിലാണ് അവർ. ഇവരെ മനുഷ്യരായി പോലും പരിഗണിക്കാത്ത സമ്പന്നരുടെയും മേൽജാതി ജന്മികളുടെയും ആധിപത്യമാണ് ഉത്തർപ്രദേശിൽ ഇപ്പോഴും നിലനിൽക്കുന്നത്. അക്രമികൾക്ക് എല്ലാ സംരക്ഷണവും നൽകുന്ന നിലപാടാണ് പൊലീസും സംസ്ഥാന ഭരണകൂടവും സ്വീകരിക്കുന്നത്. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയും ജനപ്രതിനിധികളെ പോലും പ്രവേശിപ്പിക്കാതെയും കുടുംബത്തെ പീഡിപ്പിക്കുന്ന യോഗി ആദിത്യനാഥിന്റെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി കെ നൗഷാദ് എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?