കുവൈറ്റ് സിറ്റി - മാസങ്ങളായി രോഗഗബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവതിയെ നമോ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. കോട്ടയം, കൂരോപ്പട സ്വദേശിനി പ്രജിത അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ തിരികെ നാട്ടിലെത്തിക്കുന്നവരെ നമോ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരാണ് കൈത്താങ്ങായെത്തിയത്. പ്രജിതയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും ആവശ്യമായ സഹായങ്ങളും നമോ ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചെയ്ത് നല്‍കി. ജനറൽ സെക്രട്ടറി ജിനേഷ്, സെക്രട്ടറി പാരിജാക്ഷൻ, സന്ദീപ്, നമോ ശ്രീനിവാസൻ, അജീഷ് എന്നിവർ ചേർന്നാണ് പ്രജിതയെ വിമാനത്താവളത്തിലെത്തിച്ച് യാത്രയാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?