ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങളുമായി ലുലു എക്സ്ചേഞ്ച്.

  • 08/10/2020

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ പ്രമുഖ എക്സ്ചേഞ്ച് ഗ്രൂപ്പായ  ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കായി ' Win smart,send smart '  എന്ന പേരിൽ മെഗാ  നറുക്കെടുപ്പ്‌ പദ്ധതി പ്രഖ്യാപിച്ചു.ഒക്റ്റോബർ 1 മുതൽ ഡിസംബർ 30വരെ നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതിയിൽ ലുലു എക്സ്ചേഞ്ചിന്റെ ഏതെങ്കിലും  ശാഖകൾ വഴിയോ അല്ലെങ്കിൽ  ലുലു ആപ്പ്‌ വഴിയോ ഇടപാടുകൾ നടത്തുന്ന എല്ലാ ഉപഭോക്താക്കളും പങ്കാളികളാകും.  13 പ്രതിവാര നറുക്കെടുപ്പുകളിൽ വിജയികളാകുന്നവർക്ക്‌ വൈവിധ്യമാർന്ന സമ്മാനങ്ങളാണു ലഭിക്കുക.
 പ്രതിവാര നറുക്കെടുപ്പിന് യോഗ്യത നേടുന്നതിന് അയക്കുന്ന  തുകയ്ക്ക് ചുരുങ്ങിയ  പരിധി നിശ്ചയിച്ചിട്ടില്ല എന്നതിനാൽ എല്ലാ ഇടപാടുകാർക്കും  നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ് .നറുക്കെടുപ്പിലൂടെ  133 വിജയികൾക്ക്  Mac Book Pro, i Phone 11 Pro, Apple watches, ഗിഫ്റ്റ് വൗച്ചർ തുടങ്ങി നിരവധി സമ്മാനങ്ങളാണ് നൽകുന്നത്. 

Related News