വിദ്യാർഥി കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു.

  • 09/10/2020

കുവൈറ്റ്  സിറ്റി : വിദ്യാർഥി കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു, കണ്ണൂർ സ്വദേശിയും മംഗഫ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയുമായ മുഹമ്മദ് ഇർഫാൻ (14 ) കൂട്ടുകാരുമായി കടലിൽ  കുളിക്കുന്നതിനിടെയാണ്  മുങ്ങിമരിച്ചത്.  കണ്ണൂർ സ്വദേശി ആയിശ നിവാസിൽ ഇംതിയാസി​ൻറെ  മകനാണ്​. മാതാവ്​: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്​സാൻ, ഇസ്​ന, അർഷ്.  മൃതദേഹവുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ കെ.കെ.എം.എ മാഗ്​നറ്റ്​ ടീമിൻറെ നേതൃത്വത്തിൽ നടക്കുന്നു. 

Related News