കോയ സാഹിബിന് കെ.ഐ.സി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി

  • 10/10/2020

കുവൈത്ത് സിറ്റി : 25 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച്  നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ്‌ കേരള ഇസ്ലാമിക് കൗൺസിൽ ഉംറ സെൽ കേന്ദ്ര കണ്‍വീനറും ദീര്‍ഘ കാലമായി സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായ കോഴിക്കോട് എലത്തൂര്‍ സ്വദേശി അബ്ദുറഹ്മാൻ കോയ സാഹിബിനു കുവൈറ്റ്‌ കേരള ഇസ്ലാമിക് കൗൺസിൽ  കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കെ.ഐ. സി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി,മുസ്തഫ ദാരിമി, ഇല്ല്യാസ് മൗലവി,ഇഖ്ബാല്‍ ഫൈസി, അബ്ദുല്‍ ഹകീം മൗലവി,അബ്ദുനാസര്‍ കോഡൂര്‍,സലാം പെരുവള്ളൂര്‍,നിസാര്‍ അലങ്കാര്‍, മറ്റു മേഖല ഭാരവാഹികള്‍, വിവിധ വിംഗ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അബ്ദുല്‍ ഗഫൂര്‍ ഫൈസി  കോയ സാഹിബിനുള്ള  മൊമന്റോ കൈമാറി. ഇസ്ലാമിക് കൗണ്‍സിലിന്റെ ഉംറ സേവന വിഭാഗത്തില്‍  കോയ സാഹിബ്‌ വര്‍ഷങ്ങളായി നടത്തിവരുന്ന നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം നന്ദിയോടെ സ്മരിക്കുകയും, പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കേന്ദ്ര ജ:സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, സെക്രട്ടറി മനാഫ് മൗലവി നന്ദിയും പറഞ്ഞു.

Related News