കെ കെ എം എ നേതൃസംഗമം സംഘടിപ്പിച്ചു

  • 15/12/2020

കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര ഭാരവാഹികളും,പതിനഞ്ചു  ബ്രാഞ്ചുകളിൽ നിന്നും, മൂന്ന്  സോൺ കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുത്ത  പ്രതിനിധികളെ  ഉൾപ്പെടുത്തി സംഘടിപ്പിച്ച   കെ കെ എം എ നേതൃസംഗമം ചെയർമാൻ  എൻ  എ   മുനീർ സാഹിബ്‌  ഉദ്ഘാടനം ചെയ്തു.

കോവിഡ് ശക്തമായ സമയത്ത് കെ കെ എം എ നടത്തിയ വിവിധ പ്രവർത്തനങ്ങളായ ഫുഡ് കിറ്റ് വിതരണം, മരുന്നുവിതരണം, കൗൺസലിംഗ്, ചാർട്ടേർഡ് ഫ്ലൈറ്റ് സർവീസ്, ആംനെസ്റ്റി , മഗ്നെറ് കീഴിൽ സംഘടിപ്പിച്ച രക്ത ദാനം തുടങ്ങി എല്ലാ പ്രവർത്തനങ്ങളെയും യോഗം  വിശകലനം ചെയ്തു.

വിഷൻ 2030 പ്രവർത്തന പദ്ധതികളെ കുറിച്ചു മൂന്ന് വേദികളിലായി ചർച്ചകൾ നടന്നു കെ കെ എം എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ , മുൻ ചെയർമാൻ അക്ബർ സിദ്ദീഖ്, മുൻ പ്രസിഡന്റ്  ഇബ്രാഹിം കുന്നിൽ,  വൈസ്‌ ചെയർമാൻ ഹംസ മുസ്തഫ എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു.

കേന്ദ്ര പ്രസിഡന്റ്  എ പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ച  യോഗത്തിൽ കെ സി റഫീക്ക് സ്വാഗതവും, ട്രെഷറർ  സി ഫിറോസ് നന്ദിയും പറഞ്ഞു

Related News