പ്രവാസി ലീഗൽ സെൽ കുവൈറ്റ് -അറ്റ് ലോ ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

  • 16/12/2020

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ,കുവൈറ്റ് അഭിഭാഷക സ്ഥാപനമായ അറ്റ് ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്  കുവൈറ്റി അഭിഭാഷകൻ യൂസഫ് ഖാലിദ് അൽ മുതൈറിപ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻട്രഷറർ ഷൈനി ഫ്രാങ്ക് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈറ്റിൽ പ്രവർത്തനം തുടങ്ങിയത്.പ്രവാസികളായഎല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി ,കുവൈറ്റ് നിയമമനുസരിച്ച് കൂടുതൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും  കൂടുതൽ പേർക്ക് വേഗത്തിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. സേവനങ്ങൾക്കായി 66957576 എന്ന മൊബൈൽ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച്  ,ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തി നിർധനരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന്  ആവശ്യപ്പെട്ട്കുവൈറ്റ്പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ,കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായിപ്രവാസി ഗർഭിണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ വിവിധ കേസ്സുകൾ സുപ്രീം കോടതിയിലും,കേരളത്തിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെയുംപ്രവാസികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും,കേരള പ്രവാസി ക്ഷേമനിധിയുടെ പ്രായ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടും  കേരള ഹൈക്കോടതിയിലും ഹർജികൾ സമർപ്പിച്ച് കേസ്സുകൾ നടത്തി പ്രവാസികൾക്ക് അനുകൂലമായ വിധികൾ നേടിയത് പ്രവാസി ലീഗൽ സെല്ലാണ്. കുവൈറ്റിലും ചുരുങ്ങിയ കാലയളവിൽ ധാരാളം പ്രവാസികൾക്ക് ലീഗൽ സെൽവഴി നിയമപരമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്


Related News