ഗൾഫ് ഇതര രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാർക്ക് ഇ തപാൽ വോട്ട് വിവേചനപരം

  • 17/12/2020

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇലക്ടോണിക് പോസ്റ്റൽ വോട്ട് സമ്പ്രദായം തുടങ്ങാനുള്ള സന്നദ്ധത തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെ , ഗൾഫ് ഇതര രാജ്യങ്ങളിൽ ആദ്യഘട്ടത്തിൽ പരീക്ഷിക്കാമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം വിവേചനപരമാണെന്ന് എൽ ജെ ഡി പ്രവാസി മിഡിലീസ്റ്റ് കമ്മറ്റി ജെ സി സി പ്രസിഡന്റ സഫീർ പി ഹാരിസ് , സെക്രട്ടറി ടിപി അൻവർ പത്രക്കുറിപ്പിൽ പറത്തു . 

പ്രവാസി വോട്ടവകാശത്തിനു വേണ്ടി ഏറ്റവും കൂടുതൽ മുറവിളി ഉയർത്തിയത് ഗൾഫ് നാടുകളിലെ പ്രവാസികളാണ് , ഇന്ത്യയിൽ നിന്നും കൂടുതൽ പ്രവാസികൾ അധിവസിക്കുന്നത് ഗൾഫ് നാടുകളിലാണ് , പരീക്ഷണാടിസ്ഥാനത്തിൽ ഗൾഫ് മേഘലയിലെ പ്രവാസികളെ ഇലക്ട്രോണിക് പോസ്റ്റൽ വോട്ടിൽ നിന്നും മാറ്റിനിർത്തിയാൽ വലിയ ശതമാനം വോട്ടർമാർക്ക് കേരളത്തിൽ അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കാതെ വരുകയും ചെയ്യും . 

 യുഎസ്സ് , കാനഡ , ഫ്രാൻസ് , ദക്ഷിണാഫ്രിക്ക ,ന്യൂസിലൻഡ് , ജപ്പാൻ , ആസ്ട്രേലിയ , ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് മാത്രം ഇ തപാൽ വോട്ട് നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും,
വിദേശത്ത് താമസിക്കുന്ന പ്രവാസികളായ മുഴുവൻ വോട്ടർമാർക്കും ഇ തപാൽ വോട്ട് ചെയ്യാനുള്ള തീരുമാനം ഉണ്ടാവണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെടുകയും ചെയ്തു.

Related News