കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനത്തിന് അനുമതി ലഭിച്ചില്ല: കേരള അസോസിയേഷൻ ബിനോയ് വിശ്വം എം പി മുഖാന്തിരം പരാതി നൽകി.

  • 18/12/2020

കുവൈറ്റ് സിറ്റി : കഴിഞ്ഞ ഏതാനും മാസങ്ങളായി കുവൈറ്റിൽ കൊറോണയുമായി ബന്ധപെട്ടുകൊണ്ട് യാത്രാവിലക്ക് നിലനിൽക്കുകയാണ് . പുതിയ സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങികിടക്കുന്നവർക്ക് കുവൈറ്റിൽ തിരിച്ചെത്തിച്ചേരുവാൻ ദുബായ്‌വഴി വരികയും രണ്ടാഴ്ചത്തെ കൊറേണ്ടയ്ൻ ദുബൈയിൽ കഴിഞ്ഞതിനുശേഷം P  C  R സർട്ടിഫിക്കേറ്റ് മുഖേന കുവൈറ്റിൽ പ്രവേശിക്കാനുള്ള സമ്മദം കുവൈറ്റ് ഗവണ്മെന്റ് നൽകിയിരുന്നു. പ്രവാസികൾക്കായുള്ള മലയാളികൾ പരമാവധി ഈ അവസരം ഉപയോഗിക്കുകയും ചെയ്തു. കുവൈറ്റിൽ കൊറോണ രോഗബാധ ഏറ്റവും ഭീകരമായിരുന്ന സമയത്തു ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായ നഴ്സുമാരെ പ്രത്യേക വിമാനങ്ങൾ വഴി കുവൈറ്റിൽ എത്തിച്ചിരുന്നു. അവരുടെ പിഞ്ചുകുഞ്ഞുങ്ങൾ , ഭർത്താവ് എന്നിവരെ നാട്ടിൽ ഉപേക്ഷിച്ചു തിരികെ വരേണ്ട സാഹചര്യമാണുണ്ടായത്. നിരവധി പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാട്ടിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. നിലവിൽ കുവൈറ്റ് സർക്കാരിന്റെ പുതിയ ഓർഡർ പ്രകാരം ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുവൈറ്റിലേക്ക് നേരിട്ട് തിരിച്ചെത്താനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഈ ഓർഡറി റെ അടിസ്ഥാനത്തിൽ നിരവധി ആൾക്കാരുടെ സംഘങ്ങൾ ഫ്‌ളൈറ്റ്‌കൾ ചാർട്  ചെയ്തു കുവൈറ്റിലേക്ക് സ്വന്തം കുടുംബാംഗങ്ങളെ തിരിച്ചെത്തിക്കാനുള്ള തിരക്കിലാണ്. നിർഭാഗ്യവശാൽ ഇന്ത്യൻ ഏവിയേഷൻ മന്ത്രാലയം അത്തരം ചാർട്ടേർഡ് ഫ്‌ളൈറ്റുകൾക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഈ വിഷയം കേരള അസോസിയേഷൻ കുവൈറ്റിന്റെ ശ്രദ്ധയിൽ പലരും പെടുത്തിയതിന്റെ ഭാഗമായിട്ട് കേരള ഗവണ്മെന്റിന്റെ ഭഗത്ത്നിന്ന് ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് വേണ്ടി കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരിക്കുകയും, സി പി ഐ ദേശീയ കമ്മിറ്റി അംഗവും രാജ്യസഭാ എം പി യുമായ ബിനോയ് വിശ്വവുമായി ബന്ധപ്പെട്ട് തുടർനടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നു എം പി ബിനോയ് വിശ്വം കേരള അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു.dfdfghyftyhtf.jpg

Related News