കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു.

  • 19/12/2020

കുവൈത്ത് സിറ്റി:  കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു.   

മുപ്പത് വർഷത്തിലധികമായി  ഇസ്ലാഹീ സെന്റർ കുവൈത്തിലെ പ്രവാസി സമൂഹത്തിലും, നാട്ടിലും ചെയ്തുവരുന്ന  വിവിധ തരത്തിലുളള ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രബോധന പ്രർത്തനങൾ, വൈജ്ഞാനിക സംരഭങ്ങൾ , നാല് വർഷം കൂടുമ്പോൾ നടത്തുന്ന നാല് ദിവസത്തെ സെമിനാറുകൾ , എക്സിബിഷനുകൾ, കോവിഡ് കാലത്ത് നടത്തിയ വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾ, കാലാ,സാഹിത്യ വൈജ്ഞാനിക മത്സരപരിപാടികൾ, സ്പോട്സ് മീറ്റ് , എന്നീ സംരഭങ്ങളെ കുറിച്ച് സംഘടനാ ഭാരവാഹികൾ അംബാസിഡർക്ക് മുമ്പിൽ വിശദീകരിച്ചു. 

കുവൈത്തിലെ പ്രവാസി സമൂഹം നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളെ കുറിച്ച് അംബാസിഡറെ ധരിപ്പിച്ചു. 

ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനും, അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യൻ എംബസി നടത്തുന്നഎല്ലാ നൻമയുടെ പ്രവർത്തനങ്ങൾക്കും സംഘടനയുടെ പൂർണ്ണ സഹകരണം ഭാരവാഹികൾ ഉറപ്പ് നൽകി. 

സംഘടന നടത്തിവരുന്ന ബഹുമുഖ പരിപാടികൾക്ക് എംബസിയുട പിന്തുണ സ്ഥാനപതി വാഗ്ദ്ധാനം ചെയ്തു. 

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത് മുതൽ ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ഇടപെട്ട് പരിഹാര മാർഗ്ഗം കണ്ടെത്തുകയും , പ്രവാസി സമൂഹത്തിന് ആശ്വാസവും, പ്രതീക്ഷയും, നൽകുന്ന ഇന്ത്യൻ സ്ഥാനപതിയുടെ നൻമ നിറഞ്ഞ പ്രവർത്തനങ്ങളെ സംഘടന അഭിനന്ദിക്കുകയും ,  പിന്തുണ അറിയിക്കുകയും ചെയ്തു. 

കേന്ദ്ര ഭാരവാഹികളായ , പി.എൻ.അബ്ദുൽലത്തീഫ് മദനി, സുനാശ് ഷൂക്കൂർ , മുഹമ്മദ് അസ്ലം കാപ്പാട്, സി.പി.അബ്ദുൽ അസീസ്, ഹാറൂൻ അബ്ദുൽ അസീസ്, അബൂബക്കർ കോയ, എൻ.എം, ഇംതിയാസ്, പി.എൻ.അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് എന്നിവർ അംബാസിഡറുമായുള്ള കുടിക്കാഴ്ചയിൽ പങ്കെടുത്തു.

Related News