സിറാജുദ്ദീന് കായംകുളം NRIs-കുവൈറ്റ് യാത്രയയപ്പ് നൽകി

  • 19/12/2020

കുവൈറ്റ് സിറ്റി: 26 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സിറാജുദ്ദീന് കായംകുളം NRIs യാത്രയയപ്പ് നൽകി. 2004-ൽ കായംകുളം NRIs കുവൈറ്റിന്‍റെ സ്ഥാപകരിൽ ഒരാളായ സിറാജുദ്ദീൻ നിലവിൽ അഡ്വൈസർ ആയി പ്രവർത്തിച്ചു വരുകയായിരുന്നു. നിശബ്ദനായി സാമൂഹിക സേവനങ്ങൾ നടത്തുന്ന മനുഷ്യസ്നേഹിയായ വ്യക്തിത്വമാണ് സിറാജുദ്ദീനെന്ന് ഓൺലൈനിലൂടെ പരിപാടിയിൽ ആശംസകളർപ്പിച്ചു സംസാരിച്ച കായംകുളം NRIs കുവൈറ്റിന്‍റെ രക്ഷാധികാരി ഷെയ്ക് പി.ഹാരിസ് പറഞ്ഞു.

 
            കായംകുളം NRIs കുവൈറ്റിന്‍റെ സ്നേഹോപഹാരം പ്രസിഡന്‍റ് ബി.എസ് പിള്ളയാണ് ശ്രീ. സിറാജുദ്ദീന് സമ്മാനിച്ചത്. ടോം ജേക്കബ്, എസ്.എസ് സുനിൽ, കെ.ജി ശ്രീകുമാർ, ഹസ്സൻകുഞ്ഞു, ഗോപാലകൃഷ്ണൻ, സതീഷ് സി.പിള്ള, ഖലീൽ, വിപിൻ മങ്ങാട്, ബിജു ഖാദർ, അരുൺ സോമൻ എന്നിവർ ആശംസകളർപ്പിച്ചു. സൈഫുദ്ദീൻ, മുഹമ്മദ്അലി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 
            പ്രസിഡന്‍റ് ബി.എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ മംഗഫ്, സൺറൈസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ഐഡിയൽ സലിം നന്ദിയും പറഞ്ഞു.

 

Related News