ജഹ്റ ആശുപത്രിയിലെ മലയാളി നഴ്‌സ് നാട്ടില്‍വച്ച് മരണപ്പെട്ടു.

  • 22/12/2020

കുവൈറ്റില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന യുവാവ് നാട്ടില്‍ മരണപ്പെട്ടു. കോട്ടയം വെമ്പിള്ളി സ്വദേശിയായ ജോസഫ് സെബാസ്റ്റ്യന്‍ (43) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

ജഹ്‌റ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിൽ ആണ് ജോലി ചെയ്തിരുന്നതു. ആംബുലൻസ് നഴ്‌സായിട്ടും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (INFOK) അംഗമായിരുന്നു.
തുളസി ജോസഫ് (മഞ്ജു) ആണ് ഭാര്യ. ജ്യൂവെൽ മരിയ ജോസഫ് (9), ജോയൽ ജോസഫ് (7) എന്നിവര്‍ മക്കളാണ്.

Related News