ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റിന്‍റെ ചികിത്സാ ധനസഹായം ഇരിങ്ങാലക്കുട, ചേലൂർ, വിദ്യാർത്ഥിയായ അമ്മനത്ത് നിത്യരാജിന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്‍റ് യൂജിൻ മോറേലി കൈമാറി. നിത്യയുടെ വീട്ടിൽ നടന്ന ചടങ്ങിൽ, ചികിത്സാധനസഹായകമ്മിറ്റി ചെയർമാൻ ശശി വെട്ടത്ത് ധനസഹായം ഏറ്റുവാങ്ങി. നിത്യയിപ്പോൾ മഞ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വേണ്ടി വെല്ലൂർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. എൽ.ജെ.ഡി ദേശിയ കൗൺസിലംഗം അജി ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു, നിയോജക മണ്ഡലം പ്രസിഡന്‍റ് പോളി കുറ്റിക്കാടൻ, ജെ.പി.സി.സി സംസ്ഥാന സെക്രട്ടറി ഷംസുദ്ധീൻ മരയ്ക്കാർ, മുനിസിപ്പൽ കൗൺസിലർ എം.സി. രമണൻ, ജെ.സി.സി കുവൈറ്റ് കമ്മിറ്റി ഭാരവാഹി ഷാജുദ്ദീൻ മാള എന്നിവരും പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?