കുവൈറ്റിൽ വീട്ടുജോലിക്കാരിയുടെ മരണം: കൊലപാതകമെന്ന് സംശയം

  • 31/12/2020


 കുവൈറ്റിൽ ഫിലിപ്പീൻ വീട്ടുജോലിക്കാരിയുടെ മരണം കൊലപാതകമെന്ന് സംശയം. കൂടുതൽ പരിശോധനയ്ക്ക് മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചു. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനാണ് പബ്ലിക് പ്രോസിക്യൂഷൻ നിർദേശിച്ചത്. കൈഫാൻ ഏരിയയിൽ താമസിക്കുന്ന ഒരു സ്പോൺസറാണ് വീട്ടുജോലിക്കാരുടെ മരണം പോലീസിനെ അറിയിച്ചിരുന്നത്. പോലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടുജോലിക്കാരി ബെഡ്ഡിൽ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. സ്വാഭാവിക മരണമല്ലെന്ന് പാരാമെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു.

Related News