കുവൈറ്റിൽ സ്വദേശികളുടെ പാസ്പോർട്ട് കാലാവധി 10 വർഷത്തേക്ക് നീട്ടി നൽകുമെന്ന് അധികൃതർ

  • 31/12/2020



 കുവൈറ്റ് സിറ്റി: കുവൈറ്റിൽ 21 വയസ്സ് തികഞ്ഞ സ്വദേശികളുടെ പാസ്പോർട്ട് കാലാവധി അഞ്ച് വർഷത്തിന് പകരം 10 വർഷമാക്കി നീട്ടിനൽകാൻ നാഷണാലിറ്റി ആൻഡ് ട്രാവൽസ് ഡോക്യുമെന്റ്  ജനറൽ അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി.  പാസ്പോർട്ട് കാലാവധി തീരാറായ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് അധികൃതർ പാസ്പോർട്ട് കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചത്. 21 വയസ്സ് പൂർത്തിയായ എല്ലാവർക്കും പാസ്പോർട്ട് പത്ത് വർഷത്തേക്ക് നീട്ടി നൽകുമെന്നും അധികൃതർ അറിയിച്ചു. പാസ്പോർട്ടിന്റെ  കാലാവധി നീട്ടാൻ ആഗ്രഹിക്കുന്ന സ്വദേശികൾ രണ്ട്  ഫോട്ടോയും, സിവിൽ കാർഡും, പാസ്സ്പോർട്ടുമായി കുവൈറ്റിലെ ഗവർണറേറ്റുകളിലുള്ള  നാഷണൽ സെന്ററുകളിലോ, നാഷണാലിറ്റി ആൻഡ് ട്രാവൽസ് ഡോക്യുമെന്റ്  ജനറൽ അഡ്മിനിസ്ട്രേഷനിലോ  സമീപിക്കാം.

Related News