ലണ്ടനിൽ കുടുങ്ങിയവരെ കുവൈറ്റിലേക്ക് മടക്കിക്കൊണ്ടുവരാനുളള സർവ്വീസ് പ്രഖ്യാപിച്ച് കുവൈറ്റ് എയർവേയ്സ്

  • 31/12/2020


കുവൈറ്റ് സിറ്റി;  യു.കെയിലെ ലണ്ടനിൽ  കുടുങ്ങിയ പൗരന്മാരെയും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളെയും  കുവൈത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത ശനിയാഴ്ച മുതൽ നടത്തുമെന്ന് കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. കുവൈത്തിൽ നിന്ന് ലണ്ടനിലേക്കുള്ള  കുവൈറ്റ് പൗരന്മാരെയും വിദേശികളെയും തിരിച്ചെത്തിക്കുമെന്നും കുവൈറ്റ് എയർവേയ്‌സ് വ്യക്തമാക്കുന്നു.  നേരത്തെ ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ കുവൈറ്റ് അന്താരാഷ്ട്രവിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. ഇതിനു പിന്നാലെ ജനുവരി രണ്ടുമുതൽ വിമാനത്താവളം തുറന്നു പ്രവർത്തിക്കുമെന്നും സർവ്വീസുകൾ പുനരാരംഭിക്കുന്നും ഡിജിസിഎയും  മന്ത്രിസഭയും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലണ്ടനിലേക്കും,  ലണ്ടനിൽ നിന്ന് തിരിച്ചുമുള്ള സർവീസ് കുവൈറ്റ് എയർവെയ്സ് പ്രഖ്യാപിച്ചത്.

Related News