കുവൈറ്റിൽ പുതുവർഷ ദിനത്തോടനുബന്ധിച്ച് കർശന നിരീക്ഷണം

  • 31/12/2020

കുവൈറ്റിൽ പുതുവർഷ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം.   ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിശാപാര്‍ട്ടികള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.  കൊവിഡ് പശ്ചാത്തലത്തിൽ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.    മരുഭൂമിയിലെ റിസോര്‍ട്ടുകള്‍, ബീച്ചുകൾ എന്നിവിടങ്ങളിലൊക്കെ പട്രോളിം​ഗ് നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Related News