ലക്ഷത്തിൽ ചുരുക്കം പേർക്ക് മാത്രം വരുന്ന അപൂർവ്വ രോഗവുമായി ജീവിതത്തോട് പൊരുതുന്ന കായംകുളം സ്വദേശിയായ യുവതിക്ക് വേൾഡ് മലയാളി ഫെഡറേഷൻ കുവൈറ്റ് നാഷണൽ കൗൺസിൽ 50,000 രൂപ കൈമാറി. 160 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ശ്രീ ടോം ജേക്കബിന്റെ അധ്യക്ഷതയിൽ ശാലോം മാർത്തോമാ ചർച്ച് കായംകുളം ഇടവക വികാരി റവ : സാം എബ്രഹാം തുക കൈമാറി. ഡബ്ലിയു എഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി ട്രഷറർ രഞ്ജിത്ത് കായംകുളം, മുനിസിപ്പൽ കൗൺസിലർ ശ്രീ ഹസൻകോയ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ കുവൈറ്റ് നാഷണൽ കൗൺസിൽ ചാരിറ്റി കോഡിനേറ്റർ ശ്രീ ഫിന്നി നരീഞ്ജിൽ, പ്രസിഡണ്ട് ശ്രീ എൽദോസ് ജോയ്, കോർഡിനേറ്റർ നയാഫ് സിറാജ് സെക്രട്ടറി ടോം മൈലാടിയിൽ തുടങ്ങിയവർ സഹായധനസമാഹരണത്തിന് നേതൃത്വം നൽകി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?