ഐ എം സി സി കുവൈറ്റ് കമ്മിറ്റി - ഹമീദ് മധൂർ പ്രസിഡന്റ് , ശരീഫ് താമരശ്ശേരി ജനറൽ സെക്രട്ടറി.

  • 14/10/2020

ഐ എൻ എൽ ഗൾഫ് ഘടകമായ ഐ എം സി സി കുവൈറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ  തിരഞ്ഞെടുത്തു. ഹമീദ് മധൂർ (പ്രെസിടെന്റ് ) ശരീഫ് താമരശ്ശേരി (ജനറൽ സെക്രട്ടറി ) അബൂബക്കെർ എ. ആർ നഗർ (ട്രഷറർ ) ഉമ്മർ കൂളിയങ്കാൽ  (ഓർഗനൈസിംഗ് സെക്രട്ടറി ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.  ഖാലിദ് ബേക്കൽ (പ്രൊജക്റ്റ് വിങ് കൺവീനർ) , മുനീർ തേറളായി , കുഞ്ഞാമദ് അതിഞ്ഞാൽ (വൈസ് പ്രെസിഡന്റുമാർ) മുബാറക് സി . കെ , മുനീർ കണ്ണൂർ, അൻവർ തച്ചംപൊയിൽ (സെക്രട്ടറിമാർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ 

പ്രസിഡണ്ട് ഹമീദ് മധൂരിന്റെ അദ്യക്ഷത്തിൽ ചേർന്ന യോഗം ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു. ഇന്ത്യയിൽ തുടരുന്ന ജാതി വരിയുടെ ഇരയാണ് ഹത്രാസിലെ പെൺകുട്ടിഎന്നും സംഘപരിവാർ അധികാരത്തിൽ  ദളിത് ന്യൂനപക്ഷ വിഭാഗങ്ങൾ  അക്രമിക്കുകപ്പെടുകയാണെന്നും സത്താർ കുന്നിൽ പറഞ്ഞു.  ശരീഫ് താമരശ്ശേരി, റഷീദ് ഉപ്പള , ജാഫർ പള്ളം , അബൂബക്കർ നെല്ലാങ്കണ്ടി എന്നിവർ സംസാരിച്ചു.

Related News