കോവിഡ്: സൗദിയില്‍ ജോലി നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തിലധികം പ്രവാസികള്‍ക്ക്

  • 24/01/2021



റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപെട്ടത്.ഗവണ്‍മെന്റ് ഏജന്‍സിയായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇത്രയും വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതും പകരം അരലക്ഷം സൗദി പൗരന്മാര്‍ക്ക് ജോലി ലഭിച്ചതുമായ റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2.9 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 17.5 ലക്ഷത്തോളമായി. 2019 ഡിസംബറില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 17 ലക്ഷത്തോളമായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ അര ലക്ഷം സ്വദേശികള്‍ക്ക് കൂടി നിയമനം ലഭിച്ചു. സ്വദേശി സ്ത്രീ ജീവനക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത്.



Related News