പ്രവാസികളുടെ യാത്രാ പ്രശ്‌നം: കേന്ദ്രം അടിയന്തരമായി ഇടപ്പെടണമെന്ന് ജെ.സി.സി.

  • 17/10/2020

ദുബായ്: ദുബായില്‍ നിന്ന് കുവൈത്തിലേക്ക് വരാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നവരുടെ വിഷയത്തില്‍ അടിയന്തരമായി
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപ്പെടണമെന്ന്  ജനതാ കള്‍ച്ചറല്‍ സെന്റര്‍ മിഡിലീസ്റ്റ് കമ്മറ്റി. നിലവില്‍ കുവൈത്തിലേക്ക് ഇന്ത്യയടക്കം 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരീട്ട് പ്രവശേിക്കുന്നതിന് താല്‍ക്കാലിക വിലക്കുണ്ട്. ഇതിനായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങി കുവൈത്ത് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങള്‍ വഴിയാണ് വരുന്നത്. ഇങ്ങനെ വരുന്നവര്‍ 14 ദിവസത്തെ ക്വാറെന്റെയിന്‍ അവിടെ പൂര്‍ത്തിയാക്കി കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുമായി കുവൈത്തില്‍ വരാന്‍ കഴിയും. ഇത്തരത്തില്‍ ആയിരക്കണക്കിനാളകളാണ് യു.എ.ഇയില്‍ നിലവില്‍ ഉള്ളത്. ഇവരില്‍ നിന്ന് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവരില്‍  നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് കാരണം പലരുടെയും യാത്ര മുടങ്ങുന്നു. 40 ദിനാര്‍ വരെ വിമാന ടിക്കറ്റ് ചാര്‍ജ് ഉണ്ടായിരുന്നത്് 500-ല്‍ (ഒരു ലക്ഷം രൂപായില്‍ അധികം) അധികം ഈടാക്കുന്ന പ്രവണതയാണ് കണ്ട് വരുന്നത്.അമിത വിമാനയത്രാചെലവ് കാരണം, പലേരുടെയും വിസ കാലാവധി അവസാനിക്കുകയും , ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.ചിലര്‍ ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന അവസ്ഥയും ഉടലെടുത്തിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ ,ഇന്ത്യയില്‍ നിന്ന് നേരീട്ട് വിമാന സര്‍വീസ് അനുവദിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കുവൈത്ത് ഭരണാധികാരികളുമായി ചര്‍ച്ച നത്തി പരിഹരിക്കണമെന്ന് ജെ.സി.സി മിഡിലീസ്റ്റ് കമ്മറ്റി ഭാരവാഹികളുടെ യോഗം കേരള മുഖ്യമന്ത്രി , കേന്ദ്രവിദേശകാര്യ മന്ത്രി , നോര്‍ക്ക റൂട്‌സ് സി ഇ ഒ നോടും ഇ മെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ജെ സി സി മിഡിലീസ്റ്റ് കമ്മറ്റി പ്രസിഡന്റ സഫീര്‍ പി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു ഓൺലൈൻ മീറ്റിംഗില്‍ എല്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ വി കുഞ്ഞാലി , ജെ പി സി സി സംസ്ഥാന പ്രസിഡന്റ ഷംഷാദ് റഹീം , ജെ സി സി മിഡിലീസ്റ്റ് കമ്മറ്റി ഭാരവാഹികളായ ടി പി അന്‍വര്‍ , യുകെ ബാലന്‍ , കോയ വേങ്ങര , നാസര്‍ മുഹദാര്‍ എന്നിവര്‍ സംസാരിച്ചു , ടി ജെ ബാബു സ്വാഗതവും , സുനില്‍ മയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

Related News