ഇസ്രായേൽ-ബഹ്‌റൈൻ നയതന്ത്രബന്ധം; ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പുവയ്ക്കും

  • 18/10/2020

മനാമ; ഇസ്രായേലും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഞായറാഴ്ച ഔദ്യോഗിക തുടക്കമാവും.  ഇരുരാജ്യങ്ങളും തമ്മിൽ ഇന്ന്  നടക്കുന്ന കൂടിക്കാഴ്ചയിൽ  കരാറിൽ ഒപ്പുവയ്ക്കും.  ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളോടെയായിരിക്കും ഇതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇസ്രായേലില്‍ നിന്ന് മനാമയിലെത്തിയ പ്രതിനിധി സംഘവും ബഹ്റൈന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞായറാഴ്‍ച പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെയ്‍ക്കുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

 കരാറില്‍ ഒപ്പുവെയ്ക്കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും പരസ്‍പരം എംബസികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ മാസമാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവച്ചത്.

Related News