ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്നുള്ളവർക്കു സൗദിയിലേക്ക് യാത്രാ വിലക്ക് .

  • 02/02/2021


സൗദി അറേബ്യ:  ഇന്ത്യയും, UAE യും അടക്കം  20 രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലേക്ക്  പ്രവേശിക്കുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കി. ഫെബ്രുവരി 3 ബുധനാഴ്ച രാത്രി 9 മുതലാണ് യാത്ര വിലക്ക് ബാധകമാകുക. അതേ സമയം  ഡിപ്ലോമാറ്റുകൾക്കും സൗദികൾക്കും വിലക്ക് ബാധകമാകില്ല. കഴിഞ്ഞ 14 ദിവസങ്ങളിൽ ഇന്ത്യയും UAE യും സന്ദർശിച്ചവർക്കും സൗദി പ്രവേശനം നിരോധിച്ചു. 

കോവിഡ് പ്രതിരോധം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നടപടി, കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ കോവിഡ് കേസുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ മലയാളികളടക്കം നിരവധി പ്രവാസികളാണ് ട്രാൻസിറ്റ് രാജ്യങ്ങളിൽ കുടുങ്ങിയത്.  

Related News