വിജയമെന്നത് പരിശ്രമശാലികൾക്കുള്ള സമ്മാനം - ഡോ സംഗീത് ഇബ്രാഹിം

  • 19/10/2020

കുവൈത്ത്‌ : വിജയിക്കാനുള്ള ജന്മസിദ്ധിയുമായി ഈ ലോകത്തു ആരും ജനിക്കുന്നില്ലെന്നും എന്നാൽ തീക്ഷ്ണമായ ആഗ്രഹവും പിന്തിരിയാത്ത മനസ്സും ലക്ഷ്യമെത്തുംവരെ പൊരുതുകയും ചെയ്യുന്നവർ വിജയവും നേട്ടവും  പിടിച്ചെടുക്കയാണെന്നും പ്രമുഖ അന്തർദേശീയ വിദ്യാഭാസ തൊഴിൽ മാർഗനിർദേശകനും പരിശീലകനും ഫസ്റ്റ് അബുദാബി ബാങ്ക് വൈസ് പ്രെസിഡന്റുമായ ഡോ സംഗീത് ഇബ്രാഹിം പറഞ്ഞു . കെ കെ എം എ ഓൺലൈനിൽ സംഘടിപ്പിച്ച "ആയിഷയോടൊപ്പം പ്രതിഭാസംഗമം " എന്ന പരിപാടിയിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മക്കളെയും വിദ്യാർത്ഥികളെയും വെറുതേ ബ്രില്ലിയൻറ് , ജീനിയസ് എന്നിങ്ങനെ വെറുതേ വിശേഷിപ്പിച്ചു രക്ഷിതാക്കളും ടീച്ചർമാരും അവരെ മിഥ്യാലോകത്തു കൊണ്ടുപോകരുത്  . പകരം ലക്ഷ്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നവരായി  തീർക്കണം . ഡോ സംഗീത് വ്യക്തമാക്കി .

കെ കെ എം എ വിദ്യാഭാസ അവാർഡുകൾ നേടിയ നൂറിലേറെ കുട്ടികൾ മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം നേടിയ ആയിഷ എസ്സുമായി സംവദിച്ചു പഠനരീതികളും വിജയവഴികളും ചോദിച്ചുറിഞ്ഞു . 

കെ കെ എം എ മുഖ്യ രക്ഷാധികാരിയും ആയിഷയുടെ ഉപ്പൂപ്പയുമായ കെ സിദ്ധീഖ് , രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ , വൈസ് ചെയർമാൻ അബ്ദുൽഫത്താഹ്‌ തയ്യിൽ , പ്രസിഡന്റ് എ പി അബ്ദുൽസലാം , പി എം ടി അംഗങ്ങളായ  പി കെ അക്‌ബർ സിദ്ധീഖ് ,അലി മാത്ര ,ഇബ്രാഹിം കുന്നിൽ ,ജന സെക്രട്ടറി കെ സി റഫീഖ് , ട്രഷറർ സി ഫിറോസ് ,എന്നിവർ ആയിഷയെ അനുമോദിച്ചു സംസാരിച്ചു .ഓർഗനൈസിംഗ് സെക്രട്ടറി കെ സി ഗഫൂർ പരിപാടി നിയന്ത്രിച്ചു .

Related News