കെ.എം. ഷാജിക്കെതിരെയുള്ള വധശ്രമ ഗൂഡാലോചന ഞെട്ടലുളവാക്കുന്നത്- കുവൈത്ത് കെ.എം.സി.സി

  • 20/10/2020

കുവൈത്ത് സിറ്റി: ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാതെ വരുംമ്പോൾ ആയുധമെടുക്കുന്നത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണെന്നും രാഷ്ട്രീയ സാമൂഹ്യകരംഗങ്ങളിൽ നിരന്തരമായി ഇടപെടുന്നവരെ വകവെരുത്താൻ ശ്രമിക്കുന്നത് ഞെട്ടലുളവാക്കുന്നതാണെന്നും കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും പത്രക്കുറിപ്പിൽ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എം എൽ എയുമായ കെ എം ഷാജിക്ക് നേരെയുള്ള വധശ്രമ ഗൂഡാലോചനക്കെതിരെ പ്രതികരിക്കുകയായിരുന്നു ഇരുവരും. സി പി എം പ്രദേശിക നേതാവ് തന്നെ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട ശബ്ദ രേഖ ഷാജി പുറത്തു വിട്ടത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഗൗരവ്വപരമായി കാണണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Related News