സൗദി നിർമിത ഉപഗ്രഹങ്ങൾ ഇന്ന് വിക്ഷേപിക്കും

  • 20/03/2021

റിയാദ്: സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച രണ്ടു സാറ്റലൈറ്റുകൾ ഇന്നു രാവിലെ വിക്ഷേപിക്കും. ശാഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ സാറ്റലൈറ്റുകൾ സൗദി ശാസ്ത്രജ്ഞരാണ് നിർമിച്ചത്. 

ശാസ്ത്രീയ ആവശ്യങ്ങൾക്കുള്ള സാറ്റലൈറ്റുകളിൽ ഒന്ന് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിലെയും രണ്ടാമത്തേത് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചതെന്ന് മെന്ന് സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

ഇന്നു രാവിലെ കസാക്കിസ്ഥാനിൽ നിന്നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. പത്തു സെന്റീമീറ്റർ വീതം നീളവും വീതിയും ഉയരവുമുള്ള, ഒരു കിലോ ഭാരമുള്ള ക്യൂബ് രൂപത്തിലുള്ള സാറ്റലൈറ്റ് ആണ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി നിർമിച്ചിരിക്കുന്നത്

Related News