പ്രവാസികൾക്ക് തിരിച്ചടി; പുതിയ തൊഴിൽ വിസക്കാർക്ക്​ ഒമാനിലേക്ക്​ പ്രവേശനാനുമതിയില്ല

  • 24/10/2020

 പ്രവാസികൾക്ക് തിരിച്ചടിയായി റോയൽ ഒമാൻ പൊലീസിന്റെ പുതിയ നീക്കം.
പുതിയ തൊഴിൽ വിസയിലുള്ളവർക്ക്​ ഒമാനിലേക്ക്​ പ്രവേശനാനുമതി ലഭിക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ പുതിയ വിസയിലുള്ളവരുടെ പ്രവേശനത്തിന്​ വിലക്കുണ്ടാകും. സാധുവായ റെസിഡന്റ് കാർഡ്​ ഉള്ള വിദേശികൾക്ക്​ മാത്രമാണ്​ ഒമാനിലേക്ക്​ വരാൻ അനുമതിയുള്ളത്​. സുപ്രീം കമ്മിറ്റി നിർദ്ദേശപ്രകാരമാണ്​ വിദേശികളുടെ ഒമാനിലേക്കുള്ള വരവിന്​ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.   ഒമാനിൽ ഏത്​ തസ്​തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും ഈ നിയമം ബാധകമായിരിക്കും. കൊവിഡ്​ മഹാമാരി മുൻ നിർത്തിയാണ്​ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

Related News