കുവൈത്തിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 25/10/2020

കുവൈറ്റ് സിറ്റി :  കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു,  കൊല്ലം ആയൂർ കൈപ്പള്ളിൽ വീട്ടിൽ ഡൊമിനിക് ചാക്കോ(37)   അബ്ബാസിയയിലെ താമസസ്ഥലത്താണ്  ഹൃദയാഘാതം മൂലം മരണപ്പെട്ടത് . കുവൈത്തിലെ അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഭാര്യ; സിനി, മക്കൾ;  ഹന്ന , സാറാ.

Related News