കേരളപ്പിറവിയോടനുബന്ധിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

  • 26/10/2020

കുവൈത്ത് സിറ്റി. ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ കുവൈത്ത് കരിങ്കുന്നം അസോസിയേഷന്റേയും, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മയുടേയും സംയുക്ത സഹകരണത്തോടെ കേരളപ്പിറവി യോടനുബന്ധിച്ച് സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ  അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

അന്തരിച്ച ആദരണീയനായ കുവൈറ്റ് മുൻ അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബാഹിനോടുള്ള ആദരവായും കൂടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുക.
 
കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ അനുഭവപ്പെടാൻ സാധ്യതയുള്ള രക്തദൌർലഭ്യം മുന്നിൽകണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.bdkkuwait.org/event-registration  എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.മംഗഫ് / ഫഹഹീൽ: 69302536 I മഹബുള / അബു ഹലീഫ: 98557344 I സാൽമിയ: 6969 9029, ഫർവ്വാനിയ: 98738016, അബ്ബാസിയ: 66149067

വാഹന സൌകര്യം ക്രമീകരിക്കുന്നതാണ്.

Related News