കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബിജോര്‍ജിനെ നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് ഭാരവാഹകള്‍ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ഗുണപ്രസാദ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും എന്‍.എസ്.എസ്.കുവൈറ്റിന്‍റെ പ്രവര്‍ത്തനറിപ്പോര്‍ട്ട് സ്ഥാനപതിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ജീവകാരുണ്യ മേഖലയില്‍ ചെയ്തുവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്‍റ് ജയകുമാര്‍ വിശദീകരിച്ചു. ഇന്ത്യന്‍ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വിവിധ പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ സ്ഥാനപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്നും എന്‍എസ്എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്പസിയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഭാരവാഹകള്‍ക്ക് ഉറപ്പു നൽകി. പുതിയ അംബാസിഡറായി സ്ഥാനമേറ്റശേഷം എംബസിയില്‍ ഏര്‍പ്പെടുത്തിയ ഭരണപരിഷ്ക്കാരങ്ങളെ ഭാരവാഹികള്‍ അഭിനന്ദിച്ചു. പ്രസിഡന്റ് ജയകുമാര്‍, ജനറൽ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ നിഷാന്ത് മേനോന്‍, വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ നായര്‍, സജിത്ത് സി നായര്‍, സുജിത് സുരേശന്‍ എന്നിവരാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റിനു വേണ്ടി സ്ഥാനപതിയെ സന്ദർശിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?