ഇ​ന്ത്യ​യി​ൽ ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര

  • 31/10/2020

ഇ​ന്ത്യ​യി​ൽ ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര​ക്കു​ള്ള അ​വ​സ​ര​മൊ​രു​ക്കി അധികൃതർ. വളരെ കുറഞ്ഞ നിരക്കിലാണ് പുതിയ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.  കൊ​ച്ചി​യി​ൽ​ നി​ന്ന്​ അ​ടു​ത്ത ചൊ​വ്വ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും സ​ർ​വ്വീ​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു, ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ​നി​ന്നും സ​ർ​വ്വീസ്​ ന​ട​ത്തു​ന്നു​ണ്ട്. കൊ​ച്ചി​യി​ൽ ​നി​ന്ന്​ 125 ദീ​നാ​റാ​ണ്​ അ​ടി​സ്ഥാ​ന നി​ര​ക്ക്. എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എടുത്ത കൊ​വി​ഡ്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നിർബന്ധമാണ്. 

ദു​ബൈ​യി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക വി​സ​യോ ട്രാ​ൻ​സി​റ്റ്​ വി​സ​യോ എ​ടു​ക്കാ​തെ ത​ന്നെ നേ​രി​ട്ട്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ടി​ക്ക​റ്റ്​ എ​ടു​ക്കാ​മെ​ന്ന​താ​ണ്​ ഈ ​സ​ർ​വ്വീ​സിന്റെ പ്രയോജനം. ദുബൈയിൽ ഒന്നര മണിക്കൂർ മാത്രമേ കാത്തിരിക്കേണ്ടി വരുന്നുള്ളൂ. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നാ​ൽ ഫു​ൾ റീ​ഫ​ണ്ട്​ ന​ൽ​കും. അതേസമയം,  ഗ​ൾ​ഫ്​ എ​യ​റി​ന്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ 415 ദീ​നാ​ർ വ​രെ നി​ര​ക്ക്​ ഉ​യ​ർ​ന്നി​രു​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ന്​ 208 ദീ​നാ​റാ​ണ്​ ശ​രാ​ശ​രി നി​ര​ക്ക്.

Related News