കെ കെ എം എ 'ഇഷ്ഖേ റസൂൽ' സംഘടിപ്പിച്ചു

  • 01/11/2020

കുവൈറ്റ്‌ : കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രവാചക മാതൃക ആധുനിക സമൂഹത്തിനും ഉത്തമമായ മാതൃകയാണ് എന്നും മാനവീകതിയില്‍ അധിഷ്ടിതമായ ആ ജീവിതം പകര്‍ത്തുവാന്‍ പരിശ്രമിക്കണം എന്നും പ്രമുഖ പ്രഭാഷകന്‍ മുഹമ്മദ് സ്വാലിഹ് ഹുദവി പറഞ്ഞു.
കെ.കെ.എം.എ സംഘടിപ്പിച്ച സൂം വെബിനാറില്‍ ഇഷ്ഖെ റസൂല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ്‌ നബിയുടെ ജീവിതരേഖ പകര്‍ത്തി വെക്കുന്നതിലെ കാര്യക്ഷമത പിറവിയെടുക്കുന്ന ഓരോ തലമുറക്കും ആ ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളെ കുറിച്ച് മനസ്സിലാക്കുവാന്‍ സാധിക്കുന്നതിന് മാര്‍ഗരേഖയായി മാറിയെന്നത് ഒരു ചരിത്ര വസ്തുതയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ( കെ കെ എം എ ) മതകാര്യവിഭാത്തിന് കീഴില്‍ നടന്ന ഇഷ്ഖെ റസൂല്‍ പരിപാടി കേന്ദ്ര വൈ. ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ ഉദ്ഘാടനം ചെയ്തു.

മതകാര്യ വിഭാഗം ഉപാദ്ധ്യക്ഷന്‍ എ.വി. മുസ്തഫ അദ്ധ്യക്ഷനായിരുന്ന പരിപാടിയില്‍ കലാം മൌലവി ഖുര്‍ആന്‍ പാരായാണം നടത്തി. പാട്രന്‍ സഗീര്‍ തൃക്കരിപ്പൂര്‍, പി കെ.അക്ബര്‍ സിദ്ദീഖ്, പ്രസിഡന്‍റ് എ.പി. അബ്ദുല്‍ സലാം കവ്വായി , ജന. സെക്രട്ടറി കെ.സി റഫീഖ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കേന്ദ്ര ട്രഷറർ സി. ഫിറോസ്, ഇബ്രാഹിം കുന്നിൽ,  സംസ്ഥാന നേതാക്കളായ മുഹമ്മദ് അലി മാത്ര, സംസ്ഥാന പ്രസിഡന്റ് കെ കെ അബ്ദുള്ള,  എന്നിവർ പങ്കെടുത്തു
സി എം അഷ്‌റഫ്‌  ന്റെ  നേതൃത്വത്തിൽ മറ്റു സോണൽ - ബ്രാഞ്ച്  തലങ്ങളിൽ നിന്നുള്ള മത കാര്യം വിഭാഗം വൈസ് പ്രസിഡന്റ്മാർ  യൂണിറ്റ്  നേതാക്കൾ പരിപാടി ക്രമീകരിച്ചു 

കേന്ദ്ര മത കാര്യ വകുപ്പ് അസിസ്റ്റന്റ്റ് വൈ. പ്രസിഡന്‍റ് അഷ്‌റഫ്‌ മാങ്കാവ് സ്വാഗതവും, സിറ്റി സോണല്‍ പ്രസിഡന്‍റ് കെ.സി. കരീം നന്ദിയും പറഞ്ഞു. 

Related News