കെ പി സി സി അധ്യക്ഷ പദവിയിലിരുന്നു കൊണ്ട് നിരന്തരം സ്ത്രീ വിരുദ്ധ പരാമർശം നടത്തി വരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ സാമൂഹിക മര്യാദ പാലിക്കണമെന്ന് വനിതാവേദി കുവൈത്ത് ആവശ്യപ്പെട്ടു. കേവലം നാലാം കിട കച്ചവട സിനിമകൾ മാത്രം കാണുന്നതിൽ നിന്നാണ് മുല്ലപ്പള്ളി ബലാൽ സംഗത്തെ വായിച്ചെടുക്കുന്നത് എന്നാണ് മനസിലാക്കേണ്ടത് പഴയ കാല ഫ്യുഡൽ മൂല്യ സങ്കൽപ്പങ്ങളിൽ നിന്നും ഒരടി പോലും മുന്നോട്ട് പോകാൻ കോണ്ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങളുടെ അമരത്തിരിക്കുന്ന ആൺ ശബ്ദങ്ങൾക്ക് കഴിയുന്നില്ല എന്നത് ഒരേ സമയം ഖേദകരവും അത്തരം പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കണ്ണ് തുറപ്പിക്കേണ്ടതുമായ ഒന്നാണ്. രാജ്യത്തെ ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളായി മാറുന്ന ഈ കാലഘട്ടത്തിൽ, കെ പി സിസി അധ്യക്ഷൻ, അദ്ദേഹത്തിന്റെ വികലമായ ധാരണകൾ തിരുത്തണമെന്ന് വനിതാവേദി കുവൈത്ത് പ്രസിഡന്റ് രമ അജിത്കുമാർ, ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ സംയുക്ത പ്രസ്താവാനയിലൂടെ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?