ഒ.ഐ.സി.സി കുവൈറ്റ് ഇന്ദിരാഗാന്ധി 36-മത് രക്തസാക്ഷിത്വ ദിനാചരണം നടത്തി

  • 02/11/2020

അബ്ബാസിയ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ 36-മത് രക്തസാക്ഷി അനുസ്മരണം ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ സൂം മീറ്റിങ്ങിൽ ആചരിച്ചു . അനുസ്മരണ സമ്മേളനം നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ കാസർകോട് പാർലമെൻറ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ജനനം മുതൽ രക്തസാക്ഷിത്വം വരെയുള്ള രാഷ്ട്രീയ ജീവിതത്തെ സമഗ്രമായി പ്രതിപാദിച്ച അദ്ദേഹം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കുവൈറ്റ് പ്രവാസികൾ അനുഭവിക്കുന്ന പല പ്രശ്നങ്ങളിൽ ഇടപെടാനും പ്രവാസികളെ സഹായിക്കാനും സാധിച്ചതായി അറിയിച്ചു ഇനിയും പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും ഉൽഘാടന പ്രസംഗത്തിൽ ഉണ്ണിത്താൻ പറഞ്ഞു . കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവും 
അരൂര് എം.എൽ.എ യുമായ ശ്രീമതി ഷാനിമോൾ ഉസ്മാൻ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി വ്യക്തവും സുശക്തവുമായ സാമ്പത്തിക നയങ്ങളോടെ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച ഉരുക്ക് വനിതയാണ് ശ്രീമതി ഇന്ദിരാഗാന്ധി എന്ന് അനുസ്മര പ്രഭാഷണത്തിൽ ഷാനിമോൾ ഉസ്മാൻ പറഞ്ഞു , കോൺഗ്രസ് ഇതര ഗവൺമെൻ്റുകൾക്ക് ഇന്ത്യയിലെ സാധാരണക്കാരൻ്റെ ഹൃദയവികാരങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ഷാനിമോൾ ഉസ്മാൻ കുട്ടി ചേർത്തു . ഒ.ഐ.സി സി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതമാശംസിച്ച ചടങ്ങിൽ ഒ.ഐ.സി.സി വൈസ് പ്രസിഡണ്ട് ഡോക്ടർ എബിവാരിക്കാട് , ജനറൽ സെക്രട്ടറി ബി . എസ് പിള്ള , ട്രഷറർ രാജീവ് നടുവിലേ മുറി , സെക്രട്ടറി നിസാംതിരുവനന്തപുരം . വനിതാ വിംഗ് ചെയർപേഴ്സൺ ജെസി ജെയ്സൺ , മനോജ് ചണ്ണപേട്ട തുടങ്ങിയവർ പ്രസംഗിച്ചു .

Related News