ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് ഇന്ത്യൻ അംബാസിഡർ

  • 03/11/2020

കുവൈറ്റ്‌ : ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗനന നല്‍കാന്‍ കാര്യാലയം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.

അംബാസിഡറായി ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി അദ്ദേഹത്തെ സന്ദർശിച്ച കെ കെ എം എ നേതാക്കളുമായി നടത്തിയ മുഖാ മുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ ആവശ്യങ്ങൾക്കായി എംബസ്സിയിൽ എത്തുന്നവർക്ക് പരമാവധി വേഗതയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

എംബസ്സി സേവനത്തെ കുറിച്ച് പരാതിയുണ്ടെങ്കിൽ അതിനു വേണ്ടി പരാതി പെട്ടി സ്ഥാപിച്ച കാര്യവും സ്ഥാനപതി അറിയിച്ചു.

വിവിധ മേഖലകളിലുള്ള ഇന്ത്യൻ പ്രോഫഷനലുകളെ ഏകോപിക്കുന്നതിനും അവരുടെ കഴിവ് രാജ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനും ശ്രമം നടത്തും.
കോവിഡ് കാലത്ത് ആകാശഗതാഗതം തടസ്സപ്പെട്ടതിനാല്‍, യാത്ര ചെയ്യാന്‍ കഴിയാതെ വന്നവരുടെ ടിക്കറ്റ് തുക തിരികെ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. പ്രവാസികളായ വിദ്യാർത്ഥികളുടെ ഉന്നത പഠനം കുവൈത്തില്‍ തന്നെ തന്നെ സാധ്യമാക്കുന്നതിനുള്ള പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പൊതുമാപ്പിൽ രാജ്യം വിടാൻ സാധിക്കാത്തവർക്ക് രാജ്യം വിടാൻ വീണ്ടും അവസരമൊരുക്കാൻ സര്‍ക്കാരിനോട് അഭ്യര്തിച്ചതായി അദ്ദേഹം അറിയിച്ചു.

ചുരുങ്ങിയ ദിവസം കൊണ്ടു ആശാവഹമായ മാറ്റം ഉണ്ടാക്കിയ അംബാസിഡറെ കെ കെ എം എ നേതാക്കൾ അനുമോദിച്ചു.

പ്രതിനിധി സംഘത്തിൽ കെ കെ എം എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ മുൻ ചെയർമാൻ പി കെ അക്ബർ സിദ്ധിഖ് വൈസ് ചെയർമാന്മാരായ അബ്ദുല്‍ ഫത്താഹ് തയ്യിൽ, ഹംസ മുസ്തഫ മുൻ പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ സി റഫീഖ്, വർക്കിംഗ് പ്രസിഡന്റ് ബി എം ഇക്ബാൽ, വൈസ് പ്രസിഡന്റ് സംസം റഷീദ്, മാഗ്നെറ് സിറ്റി സോൺ വൈസ് പ്രസിഡന്റ് ലത്തീഫ് സആദി എന്നിവർ ഉണ്ടായിരുന്നു

Related News