പിന്നോക്ക സംവരണത്തെ അട്ടിമറിക്കുന്ന സാമ്പത്തക സംവരണം പ്രതിഷേധാര്‍ഹം : സമസ്തയുടെ ഇടപെടല്‍ പ്രശംസനീയം : കെ.ഐ.സി

  • 03/11/2020

കുവൈത്ത് സിറ്റി : മുസ്ലിംകളുള്‍പ്പടെയുളള ന്യൂനപക്ഷ ദളിത്  വിഭാഗങ്ങളുടെ സാമൂഹികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിലവിലെ സംവരണ വ്യവസഥയെ അട്ടിമറിക്കുന്ന രീതിയിലുളള സാമ്പത്തികാടിസ്ഥാനത്തിലുളള സംവരണം പ്രതിഷേധാര്‍ഹമാണെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

വിഷയാധിഷ്ഠിതമായ സര്‍വേകളോ,വസ്തുതാപരമായ കൂടുതല്‍ പഠനങ്ങളോ, മറ്റു അഭിപ്രായ സമന്വയമോ നടത്താതെ  സവര്‍ണ്ണ താത്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുളള സാമ്പത്തിക സംവരണം അശാസ്ത്രീയവും പിന്നോക്കക്കാരുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതുമാണ്. 

നിലവില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് പോലും ലഭിക്കാത്ത സാഹചര്യത്തില്‍  അനുവദിക്കപ്പെട്ടതു പോലും അപഹരിക്കപ്പെടുന്ന അവസ്ഥയാണ് സംവരണ അട്ടിമറിയിലൂടെ സംജാതമായിരിക്കുന്നത്.

ഇന്ത്യയെ പോലെയുളള ബഹുസ്വര രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന നീതിപൂര്‍വമല്ലാത്ത ഇത്തരം പരിഷ്കാരങ്ങളും നിയമനിര്‍മ്മാണങ്ങളും സാമൂഹിക അസന്തുലിതാവസ്ഥക്ക് വരെ കാരണമായേക്കാവുന്നതാണ്.

ഇത്തരം സാമൂഹിക അനീതികള്‍ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇടപെടലുകള്‍ അവസരോചിതവും പ്രശംസനീയവുമാണ്. സംവരണ അവകാശ സംരക്ഷണങ്ങള്‍ക്കായി മാതൃ സംഘടന നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും,
കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Related News