മാതൃഭാഷയുടെ പ്രധാന്യം നിലനിർത്തിയത് പ്രവാസി കൂട്ടായ്മകൾ - അശോകൻ ചരുവിൽ

  • 03/11/2020

കുവൈറ്റ് സിറ്റി : 'മാതൃഭാഷയുടെ പ്രധാന്യം  നിലനിർത്തിയത് പ്രവാസി കൂട്ടായ്മകൾ'  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റും - മാതൃഭാഷ സമിതിയും സംയുക്തമായി സംഘടിപ്പിച്ച  കേരളപ്പിറവി ദിന ആഘോഷ പരിപാടിയുടെ ഉദ്ഘടാന ചടങ്ങിൽ  പങ്കെടുത്തു സംസാരിക്കുകയായിരുന്നു  പ്രശസ്ത എഴുത്തുകാരൻ  ശ്രീ അശോകൻ ചരുവിൽ .കേരളത്തിൽ നിന്നും  പുറത്തേക്കുള്ള കുടിയേറ്റവും അതിലൂടെ ഉണ്ടായിട്ടുള്ള   കൂട്ടായ്മകളും  മാതൃഭാഷയെയും നമ്മുടെ സംസ്ക്കാരത്തെയും ഉന്നതിയിലെത്തിച്ചു. അതിൽ കല കുവൈറ്റിന്റെ മാതൃഭാഷ  പ്രവർത്തനം  ഏറ്റവും അഭിനന്ദനാർഹമാണ്, ഇന്ന് കാണുന്ന ജാതി , മത കൂട്ടായ്മകൾ നമ്മുടെ സംസ്ക്കാരത്തിന് എതിരാണ് അത് നമ്മുടെ സമൂഹത്തിന് വിപത്തുമാണ് , നമ്മൾ ചരിത്രം മനസ്സിലാക്കുന്നത് മാതൃഭാഷയിലൂടെയാണ് അത് ഇല്ലാത്തവർ വേരുകകളില്ലാത്ത മരങ്ങൾ പോലെയാണ്ന്നും,  കോവിഡ് , നിപ്പ , പ്രളയം തുടങ്ങിയ  എല്ലാവിപത്തിനെയും അതിജീവിച്ച്  എല്ലാവരേയും അമ്പരപ്പിക്കുന്ന നേട്ടം കൊയ്ത ഭരണകൂടമാണ്  നമുക്കുള്ളത് എന്നും അദ്ദേഹം ഉദ്ഘടാന പ്രസംഗത്തിലൂടെ  പറഞ്ഞു.കല കുവൈറ്റ്  ജോയിൻ സെക്രട്ടറി ആസഫ് അലി സ്വാഗതവും കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ കലയുടെ മുതിർന്ന അംഗം   സാം പൈനമൂട് ഭാഷ പ്രതിജ്ഞയും , പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ , മലയാളം മിഷൻ കുവൈറ്റ് കോഓർഡിനേറ്റർ ജെ സജി , വനിതാ വേദി പ്രസിഡണ്ട് ഷെറിൽ ഷാജു , ബാലവേദി സെക്രട്ടറി സെൻസ അനിൽ കൂക്കിരി എന്നിവർ ആശംസയും മാതൃഭാഷ കൺവീനർ വിനോദ് കെ ജോൺ ആഘോഷ പരിപാടിക്ക്  നന്ദിയും പറഞ്ഞു.

Related News