ജെ.സി.സി-യുടെ ഒമ്പതാമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരം - കെ.രേഖക്ക്

  • 03/11/2020

ജനതാ കൾച്ചറൽ സെന്റരർ (ജെ.സി.സി)-കുവൈറ്റ്‌ ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന വൈക്കം മുഹമ്മദ്‌ ബഷീർ അവാര്ഡി ന്റെ് ഒമ്പതാമത് ജേതാവായി ചെറുകഥാകൃത്ത് കെ. രേഖയെ പ്രഖ്യാപിച്ചു. ഒമ്പതാമത് വൈക്കം മുഹമ്മദ്‌ ബഷീർ അവാര്ഡ്അ‌ ജേതാവിനെ  നവംബർ 3-ന്, തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ അവാർഡ് ജൂറി ചെയർമാൻ ശ്രീ. ബാലുകിരിയത്ത് ആണ് പ്രഖ്യാപിച്ചത്. പ്രശസ്തി പത്രവും, ശിൽപ്പവും, ഇരുപത്തയ്യായിരം (Rs.25,000/-) രൂപയുമടങ്ങുന്നതാണ് അവാര്ഡ് ‌. തനത് മേഘലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും, സമഗ്രസംഭാവനകൾ നൽകിയവരുമായ ബഹുമുഖപ്രതിഭകളെയാണ് അവാർഡിനായി പരിഗണിച്ചത്. മുൻവർഷങ്ങളിൽ ഈ  അവാർഡ് ലഭിച്ചിട്ടുള്ള പ്രമുഖർ എം.പി വീരേന്ദ്രകുമാർ, എം.പി അബ്ദുസ്സമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, അടൂർ ഗോപാലകൃഷ്ണൻ, ഡോ: ഡി. ബാബുപോൾ I.A.S, നെടുമുടി വേണു  എന്നിവരാണ്.

പ്രശസ്ത സിനിമ  സംവിധായകനും, ഗാനരചയിതാവുമായ ശ്രീ. ബാലുകിരിയത്ത് ചെയർമാനും, കഥാകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര, സാഹിത്യകാരനും, സംവിധായകനുമായ പ്രമോദ് പയ്യന്നൂർ എന്നിവരടങ്ങിയ ജൂറിയാണ് കെ. രേഖയെ അവാർഡിനായി തെരെഞ്ഞെടുത്തത്.

നിലവിലെ സാഹചര്യത്തിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ അവാർഡ്ദാന  ചടങ്ങുകൾ ഡിസംബർ അവസാനത്തിൽ കേരളത്തിൽ വെച്ച് നടത്തുന്നതായിരിക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.


പത്രസമ്മേളനത്തിൽ ശ്രീ. ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂർ, ജെ.സി.സി - മിഡിൽ ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ്യ സഫീർ പി. ഹാരിസ്, ജെ.പി.സി.സി - സംസ്ഥാന പ്രസിഡന്റ്റ ഷംഷാദ് റഹിം എന്നിവർ പങ്കെടുത്തു. എന്നിവർ പങ്കെടുത്തു.


Related News