കോട്ടക്കൽ മൂടാൽ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 04/11/2020

കുവൈത്ത് കെ.എം.സി.സി. അംഗവും കോട്ടക്കൽ മൂടാൽ സ്വദേശിയുമായ ഹാരിസ് പാലക്കൽ (41) കുവൈത്തിൽ പനി ബാധിച്ച് മരിച്ചു.  പരേതനായ പാലക്കൽ ചെറീത് ഹാജിയുടെയും ആയിശയുടെയും മകനാണ്. ഭാര്യ: സുമയ്യ, ഏകമകൾ: ഹന്ന ഫാത്തിമ. 
അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായത് കൊണ്ട് മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സി. യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Related News