കെ കെ എം എ പത്തൊമ്പതാമത് പൊതു കിണർ ഉത്ഘാടനം ചെയ്തു

  • 04/11/2020

കുവൈറ്റ് : സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ  നിർമിച്ചു നൽകി  വരുന്ന പൊതുകിണർ പദ്ധതിയിലെ പത്തൊമ്പതാമത്തെ കിണർ മലപ്പുറം ചെറിയമുണ്ടം പഞ്ചായത്തിലെ വാണിയന്നൂർ സ്കൂൾ പടയിൽ ബഹുമാനപെട്ട തിരൂർ സർക്കിൾ ഇൻസ്‌പെക്ടർ ഫർഷാദ് അവർകൾ  നാടിന് സമർപ്പിച്ചു.
കേരളത്തിലും കർണാടകയിലുമായി ഇതിനകം പതിനെട്ട് കിണറുകൾ നിർമാണം  പൂർത്തീകരിച്ചു 

ഈ കിണറിനു വേണ്ടി സ്ഥലം  അനുവദിച്ചു  നൽകിയ സുനീർ നെടിയോണത്ത്
അദ്ദേഹത്തിന്റെ പിതാവ്  ഹംസ ഹാജി എന്നിവർ  ചടങ്ങിൽ  മുഖ്യ അതിഥികളായിരുന്നു

അബു ത്വഹിർ വാഫി പ്രാർത്ഥന നടത്തി അലി കുട്ടി ഹാജി ആദ്യക്ഷത വഹിച്ചു
കെ കെ എം എ സിറ്റി സോൺ വർക്കിംഗ്‌ പ്രസിഡന്റ്  അബ്ദുൽ റസാഖ് മേലടി സംഘടനയെ പരിചയപ്പെടുത്തി സംസാരിച്ചു
ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ്  എം എ  റഫീഖ്, വാർഡ് മെമ്പർ  അബ്ദുൽ ഗഫൂർ, കെ കെ എം എ സംസ്ഥാന ജനറൽ സെക്രട്ടറി സലീം അറക്കൽ  കോഴിക്കോട്, സലീം കൊമ്മേരി ( കുവൈറ്റ്‌ ) ബഷീർ അമേത് എന്നിവർ  ആശംസകൾ  നേർന്നു

കെ കെ എം എ സംസ്ഥാന കമ്മിറ്റി ഓർഗാനിസിങ് സെക്രട്ടറി  യു  എ ബക്കർ  സ്വാഗത വും  മലപ്പുറം  ജില്ലാ  കെ കെ എം എ  ജനറൽ സെക്രട്ടറി  കുഞ്ഞാവ  നന്ദിയും പറഞ്ഞു

Related News